Kerala

ആശങ്കയൊഴിഞ്ഞു: കണ്ണൂരിലേത് നിപയല്ല, പരിശോധനാ ഫലം നെഗറ്റീവ്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിപ ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമില്ല. നിപക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് മട്ടന്നൂർ മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനെയും മകനെയും പരിയാരത്ത് പ്രവേശിപ്പിച്ചത്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവരെ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. പ്രത്യേക ഐസോലേഷൻ വാർഡിലായിരുന്നു ഇരുവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.

Related Articles

Back to top button