Kerala

മുകേഷിനെതിരായ ആരോപണം: പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് എംഎ ബേബി

മുകേഷ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എംഎ ബേബി പറഞ്ഞു. ആദ്യ വിഷയമുണ്ടായപ്പോൾ ജനപ്രിയ നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു. അയാൾ കുറേ കാലം ജയിലിൽ കഴിഞ്ഞു. മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല.

അന്ന് വനിതാ ചലചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇപ്പോൾ ലോക്‌സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരെ കാണിക്കാത്തതാണ് കൊല്ലം എംഎൽഎക്കെതിരെ കാണിക്കുന്നത്.

പാർട്ടിയുടെ ഘടകവുമായി ചർച്ച ചെയ്തതിന് ശേഷമേ എനിക്ക് അഭിപ്രായം പറയാനാകൂ. ഞാൻ നിസാരവത്കരിക്കുകയല്ല, ഒറ്റയ്ക്ക് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എംഎ ബേബി പറഞ്ഞു.

Related Articles

Back to top button