Kerala

ലൈംഗിക പീഡനാരോപണം: മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

കൊല്ലം എംഎൽഎ മുകേഷിനെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. വനിതാ അംഗങ്ങളടക്കം എംഎൽഎയെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്

മുകേഷിനെതിരെ നടിമാർ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് സിപിഎം നിലപാട്

ആരോപണങ്ങളുടെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് നേതൃത്വം പറയുന്നത്. കോൺഗ്രസ് എംഎൽഎമാർക്കെിതിരെ സമാന ആരോപണങ്ങൾ ഉയർന്നപ്പോൾ ഇവർ രാജിവെച്ചിരുന്നില്ലെന്നും സിപിഎം പറയുന്നു.

Related Articles

Back to top button