അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ; ഫിലിം ചേംബറിൽ പരാതിനൽകി നടി

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയ നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിൻസിയ്ക്ക് മോശം അനുഭവമുണ്ടായത്. സംഭവത്തിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി ഫിലിം ചേംബറിൽ പരാതിപ്പെട്ടു.
നേരത്തെ ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ഇതോടെ ആരാണ് ആ നടനെന്ന തരത്തിൽ ചർച്ചകളുയർന്നു. ഇതിന് പിന്നാലെയാണ് വിൻസി ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനും പരാതിനൽകിയത്. സംഭവത്തിൽ ചേംബർ തിങ്കളാഴ്ച ചർച്ചനടത്തും.
വിൻസിയ്ക്ക് പരാതിയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണമുള്ളതിനാൽ എക്സൈസും നടപടിയെടുത്തേക്കും.
നവാഗതനായ യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് സൂത്രവാക്യം. റെജിൻ എസ് ബാബുവാണ് തിരക്കഥയൊരുക്കിയത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സിനിമ ഇതുവരെ റിലീസായിട്ടില്ല. എന്ന് റിലീസാവുമെന്നതിലും വ്യക്തതയില്ല.