Kerala
ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി; യുവതി മരിച്ചു
ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. കുട്ടമശ്ശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മയാണ്(23) മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നും ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് എട്ടേ മുക്കാലോടെ മൃതദേഹം കണ്ടെത്തി.
ഒരു വർഷം മുമ്പാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.