Saudi Arabia
ആലുവ സ്വദേശി റിയാദില്‍ കുഴഞ്ഞുവീണു മരിച്ചു
റിയാദ്: രാവിലെ നടക്കാന്‍ ഇറങ്ങിയ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തോട്ടുമുക്കത്തെ ശൗകത്തലി പൂക്കോയ തങ്ങള്‍ (54) ആണ് മരിച്ചത്. വഴിയില്‍ കുഴഞ്ഞുവീണ ശൗഖത്തലിയെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഉച്ചയായിട്ടും ശൗകത്തലിയെ കാണാതായിതനെ തുടര്‍ന്ന് റിയാദ് ഹെല്‍പ്‌ഡെസ്‌ക്കിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഭാര്യ: ആയിശ ബീവി. മക്കള്‍: ഹിഷാം, റിദ ഫാത്തിമ.