അമൽ: ഭാഗം 62
രചന: Anshi-Anzz
ഇന്നിപ്പോ കളിക്കാൻ തന്നെ മൂഡില്ലത്രേ… 😏”-ശാദി
നിനക്കെന്താ അമ്മു പറ്റിയത്?? “-ചേട്ടായി
അവൾക്കെന്താ പറ്റിയത് എന്ന് ഞങ്ങൾക്കൊക്കെ മനസ്സിലായി….. “-ദിയ
അവളത് പറഞ്ഞതും എന്തെന്നർത്ഥത്തിൽ ഞാൻ അവളെ നോക്കി……
Nazal സാറിനെ കാണാനിട്ടല്ലേ നിനക്കിന്നീ പൊരിച്ചിൽ……ഹഹഹ….. “-ദിയ
ഇതും പറഞ്ഞ് പെണ്ണ് ഒരേ ചിരി……
എടി പരട്ട കിളവി നിന്നെ ഞാൻ ഇന്ന് കൊല്ലുമെടി ഹംക്കേ…… ഞാൻ അവളെ കൊല്ലിയിൽ പിടിച്ച് ഒരു ഞെക്കലങ് ഞെക്കി…… അല്ല പിന്നെ ഓള് പറയുന്നത് കേട്ടില്ലേ…….
അങ്ങനെ കുറച്ച് നേരം ഒക്കെ അവരെ കളിയും നോക്കി നിന്നു…..എന്നിട്ടും നമ്മക്ക് അവിടെ ഇരിപ്പ് ഉറക്കാത്തത് കൊണ്ട് വേഗം എണീറ്റ് ലൈബ്രറിയിലേക്ക് നടന്നു…….
ഷെൽഫിൽ നിന്നും ഒരു നോവൽ എടുക്കാൻ നിന്നതും അത് മറു സൈഡിൽ നിന്നും ആരൊ പിടിച്ച് വലിച്ചു…… ആളെ നോക്കിയതും ആ ചൂടൻ….. അതല്ലേലും ഇപ്പൊ എവിടെ നോക്കിയാലും ഈ തെണ്ടി തന്നെയാണല്ലോ……
ഞാൻ അവനെ നോക്കി കണ്ണുരുട്ടികൊണ്ട് ആ ബുക്ക് അവിടെ തന്നെ വെച്ചു….. അത് കണ്ടതും അവൻ ആ ബുക്കിൽ നിന്ന് വിട്ടിട്ട് എന്നോട് എടുത്തോന്ന് പറഞ്ഞു…… അത് കേട്ടതും ഞാൻ വേഗം ആ ബുക്ക് എടുത്തിട്ട് ഒരു ബെഞ്ചിൽ വന്നിരുന്നു……
പുറകെ തന്നെ ആ കോന്തനും എന്റെ നേരെ ഓപ്പോസിറ്റ് വന്നിരുന്നിട്ട് എന്നെ നോക്കിയിരിക്കാൻ തുടങ്ങി…… അത് കണ്ടതും എനിക്കാകെ കലിപ്പ് കയറിയെങ്കിലും ഇന്നവനോട് വഴക്കിന് പോകാനുള്ള മൂഡില്ലാത്തതുകൊണ്ട് ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു…… പക്ഷേ എത്രയായിട്ടും ആ തെണ്ടി അവന്റെ നോട്ടം നിർത്താത്തതുകൊണ്ട് എനിക്കാകെ ചടച്ചു…… അത് കൊണ്ട് വേഗം അവിടുന്ന് ഇറങ്ങിയിട്ട് ക്യാന്റീനിലേക്ക് വിട്ടു….
സത്യത്തിൽ ഞാൻ വന്നത് ക്യാന്റീനിലേക്കോ അതോ കപ്പിൾസ് സോണിലേക്കോ…… ഒരു സീറ്റ് പോലും ഒഴിവില്ല….. ഞാൻ അവരെയൊക്കെ ഒന്ന് ഇരുത്തി നോക്കിയിട്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പുറകീന്ന് ആരൊ എന്നെ വിളിച്ചത് കേട്ടു….. തിരിഞ്ഞ് നോക്കിയപ്പോൾ നെജുക്കയും ആ ചൂടന്റെ ബാക്കി ഫ്രണ്ട്സും ഒക്കെ ഇരിക്കുന്നു…..
അമ്മു ഇങ്ങോട്ട് വാടി…. “-നെജുക്ക
“” നിങ്ങടെ അടുത്തേക്കോ…. ഇല്ല മോനെ നിങ്ങളോടൊന്നും ഞാൻ ഇനി മിണ്ടുന്ന പ്രശ്നമില്ല….. “”
അമ്മു സോറി ഡീ….. ഞാൻ ചുമ്മാ ഒരു തമാശക്ക് ചെയ്തതല്ലേ…… നീ അത് വിട്…. പ്ലീസ് കാക്കൂന്റെ മുത്തല്ലേ…… “-നെജുക്ക
“” എന്തോ എങ്ങനെ….. കേട്ടീല്ല….. ഒന്നൂടെ പറഞ്ഞേ…… “”
“” പ്ലീസ് ഇങ്ങോട്ട് വാ അമ്മൂ….. ഞാൻ നിന്നോട് സോറി പറഞ്ഞില്ലേ…… “”
ഇതും പറഞ്ഞ് നെജുക്ക എന്നെ വലിച്ച് അവരെ അടുത്ത് കൊണ്ടുപോയി ഇരുത്തി…….
നിനക്കെന്താ വേണ്ടത് കഴിക്കാൻ???? “-നെജു
എനിക്കൊന്നും വേണ്ട…… ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു……
““ അയ്യോ അങ്ങനെ പറയല്ലേ….. ഞങ്ങളെ ദിലൂന്റെ പെണ്ണ് ഞങ്ങളെ അടുത്ത്ന്ന് ഒന്നും കഴിക്കാതെ ഇരിക്കുന്നത് ഞങ്ങൾക്ക് സങ്കടം ആകും….. ““
എന്ന് അതിൽ ഏതോ ഒരുത്തൻ പറഞ്ഞതും ഞാൻ അവനെ നോക്കി കണ്ണുരുട്ടിയിട്ട് നെജുക്കയെ തിരിഞ്ഞു നോക്കി…… അപ്പൊ അവൻ എന്നോട് കണ്ണിറുക്കി സോറി എന്ന് പറഞ്ഞതും ഞാൻ തല താഴ്ത്തി ഇരുന്നു…… അപ്പൊ തന്നെ നെജുക്ക എനിക്ക് കഴിക്കാൻ വേണ്ടി ഒരു ഫലൂദ ഓർഡർ ചെയ്തതും ഞാൻ അവനോട് പതിയെ പറഞ്ഞു……
““ അതേയ് പഴം വേണ്ടട്ടോ “”
ഞാൻ ഇത് പറഞ്ഞത് കേട്ടതും അവരൊക്കെ കൂടെ പൊരിഞ്ഞ ചിരിയായിരുന്നു…… ഒരാളൊഴികെ…… അവനെ കണ്ടാൽ തന്നെ അറിയാം ജാടതെണ്ടി ആണെന്ന്……..
അങ്ങനെ അവരെയൊക്കെ പരിജയപെട്ട് അവരോടൊക്കെ കത്തിയടിച്ചോണ്ടിരിക്കുമ്പോളാണ് നമ്മളെ ഷോൾഡറിൽ ആരൊ തോണ്ടിയത്….. തിരിഞ്ഞുനോക്കിയപ്പോൾ ആരേം കാണാനില്ല…..
വീണ്ടും മറ്റേ സൈഡിൽ തോണ്ടിയതും എന്റെ അപ്പുറത് ആരൊ ചെയർ വലിക്കുന്ന സൗണ്ട് കേട്ടു.
നോക്കുമ്പോൾ അതാ ചൂടൻ ആയിരുന്നു….. അവനെ നോക്കി നന്നായിട്ടൊന്ന് കണ്ണുരുട്ടിയിട്ട് ഞാൻ നെജുക്കയോട് സംസാരിക്കാൻ തുടങ്ങി….. അപ്പൊ ദേ വീണ്ടും തോണ്ടി വെറുപ്പിക്കുന്നു….
“” എന്താടാ പട്ടി 😬……“”
ഞാൻ കലിപ്പായി അവനോട് ചോദിച്ചു…..
“” ഒന്നുമില്ല….“”
അവൻ തോള് രണ്ടും പൊക്കിക്കൊണ്ട് പറഞ്ഞു……
“” നീ എനിക്ക് എവിടേം ഒരു സൊയ്ര്യം തരില്ലേ…… അവിടുന്ന് പോന്നപ്പോ ദേ ഇവിടേം വന്നു….. “”
““ അതിനാരാ നിന്റെ അടുത്തേക്ക് വന്നത്….. ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്കല്ലേ വന്നത്…… നിനക്ക് പറ്റൂലെങ്കിൽ ഇവിടുന്ന് എണീറ്റ് പൊയ്ക്കോ… ““
“” ആ….. ഞാൻ എണീറ്റ് പൊയ്ക്കോളാം….. നീ ഇവിടെ തന്നെ ഇരുന്നോ…. “”
ഇതും പറഞ്ഞ് ഞാൻ എണീക്കാൻ നിന്നതും അവരൊക്കെ അവനോട് മിണ്ടാണ്ടിരിക്കാൻ പറഞ്ഞ് എന്നെ അവിടെ പിടിച്ചിരുത്തി…… അങ്ങനെ അവരോടൊപ്പം തള്ളിക്കൊണ്ട് ഇരിക്കുമ്പോളാണ് പുറകിൽ ആരൊക്കെയോ വന്ന് നിന്നത് ഞാൻ അറിഞ്ഞത്…… അതുകൊണ്ട് അപ്പൊ തന്നെ തിരിഞ്ഞു നോക്കിയതും നല്ല കട്ട കലിപ്പിൽ നിൽക്കുന്ന ന്റെ ചെങ്ങായിമാരെ ഇൻക്ക് കാണാൻ പറ്റി……
ഇതിനു വേണ്ടിയിട്ടാണല്ലേ നീ ക്ലാസ്സിലിരിക്കാൻ മൂടില്ലാന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങി പോന്നത്…… “-ശാദി
““എന്നാലും അമ്മു ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു…… ഒന്നുല്ലേലും ഞങ്ങൾ നിന്റെ ഫ്രണ്ട്സല്ലേടി….. നിനക്കെങ്ങനെ കഴിയുന്നു ഇങ്ങനെ ഒറ്റക്ക് വന്ന് ഫലൂദയൊക്കെ കഴിക്കാൻ….. ““
ഇതും പറഞ്ഞ് ദിയ മൂക്ക് ചീറ്റി….. അതുകൊണ്ട് അപ്പൊ തന്നെ ആ കൊലു അവർക്കെല്ലാം വാങ്ങി കൊടുത്തു…… അങ്ങനെ അതും കഴിച്ച് തിരിച് ക്ലാസ്സിലേക്ക് ചെന്നപ്പോഴേക്കും കോളേജ് വിട്ടു…..
അജു കൊണ്ടുവിടാം എന്ന് ഒരുപാട് തവണ പറഞ്ഞെങ്കിലും ഞാൻ അത് വേണ്ടെന്ന് പറഞ്ഞ് നെല്ലുന്റേം കൃഷ്ണയുടെയും കൂടെ ബസ്സ്റ്റോപ്പിലേക്ക് പോയി…….
അവിടെ എത്തിയപ്പോൾ തന്നെ എന്റെ രണ്ട് കണ്ണും പുറത്തേക്ക് തള്ളിയിരുന്നു…. ഞങ്ങളെ കോളേജിൽ പോലും ഞാൻ ഇതുവരെ ഇത്ര കുട്ടികളെ കണ്ടിട്ടില്ല….
But ബസ് സ്റ്റോപ്പിൽ……ന്റെ പടച്ചോനെ എന്തൊരു തിരക്ക്….ഞാൻ നെഞ്ചിൽ കൈ വെച്ച് അത് പറഞ്ഞതും അവറ്റങ്ങൾ രണ്ടും കൂടി ചിരിക്കാൻ തുടങ്ങി…… ഞാൻ അവരെ രണ്ടുപേരെയും ഒന്ന് നോക്കിയപ്പോൾ നെല്ലു എന്റെ കയ്യും പിടിച്ച് ഒരു പോക്കായിരുന്നു.
എന്നിട്ട് ഒരു മൂലയിൽ പോയി നിന്നു…… കോഴികളുടെ ശല്ല്യം ആണേൽ സഹിക്കാൻ വയ്യ…… അവര് അവിടെ നിന്ന് വായിനോക്കുന്നതിനേക്കാൾ ഏറെ മനോഹരമായിട്ട് ഇവിടെ ഒരുത്തി നിന്ന് വായിനോക്കുന്നുണ്ട്….. വേറാരുമല്ല……. ഞങ്ങടെ ലോലത്തി കുരിപ്പ് നെൽഹ…….
മറ്റവളെ നോക്കിയപ്പോൾ ആണേൽ അവൾ കയ്യിലെ നൈൽപോളിഷ് ചുരണ്ടി കളഞ്ഞോണ്ടിരിക്കാണ്…..
“” നീ എന്താടി ഈ ചെയ്യുന്നേ……??? “”
“” അത് വേറൊന്നും അല്ല അമ്മു….. നാളെ വേറെ കളർ ഇടേണ്ടതല്ലേ….. അപ്പൊ കഴിയുന്നതും ഇങ്ങനെ കളയാൻ നോക്കട്ടെ…… എന്റെ റിമൂവർ ലാഭിക്കാലോ…… “”
അവൾ കണ്ണിറുക്കികൊണ്ട് പറഞ്ഞു……
“” ശവം…… എന്തൊരു പിശുക്കത്തി ആണെടി നീയ്….. “”
അങ്ങനെ കുറേ നേരം അവരോടൊക്കെ സംസാരിച്ചുകൊണ്ട് നിന്നതും സ്റ്റോപ്പിൽ കുട്ടികളുടെ എണ്ണവും കുറഞ്ഞു വരാൻ തുടങ്ങി….. ഒടുവിൽ അവരുടെ ബസ്സും വന്നപ്പോൾ അവർ നാളെ കാണാം എന്നും പറഞ്ഞ് പോയി….. ഇപ്പൊ അവിടെ ഞാനും വേറെ ഒരു സീനിയർ ഇത്തയും കൂടെ ഉള്ളു….. അങ്ങനെ വേഗം അവരോട് ചെന്ന് ഒന്ന് കമ്പിനിയായിട്ട് ഇത്ത എങ്ങോട്ടാണെന്നൊക്കെ ചോദിച്ചറിഞ്ഞു……
അതിന് അവര് തന്ന മറുപടി കേട്ടതും അവർ ഇവിടെ ഉണ്ടായിട്ടും എനിക്ക് വല്ല്യേ കാര്യമൊന്നും ഇല്ലാന്ന് മനസിലായി…… എന്നാലും നമ്മളവരോട് ഓരോന്ന് സംസാരിച്ചോണ്ടിരുന്നു….. അതിനിടക്ക് പെട്ടന്ന് ഒരു ഹോൺ കേട്ടതും ഞാൻ റോഡിലേക്ക് ഒന്ന് നോക്കി…..
അപ്പൊ ഉണ്ട് ആ ചൂടൻ അവന്റെ Ktm ഉം പറപ്പിച്ചോണ്ട് വരുന്നു…… ഞങ്ങളെ കണ്ടതും അവൻ വണ്ടി നിർത്തി അതിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു……
ഹായ് ഷെറി…… ഹസ്സിനെ വെയിറ്റ് ചെയ്ത് നിൽക്കുവാണോ….???? “-ദിലു
ആ….. ദിലു….. മൂപ്പരിപ്പോ വരും….. നിനക്ക് വീട്ടിൽ പോകാൻ ആയില്ലേ….. “-ഇത്ത
ഇത്ത അത് ചോദിച്ചതും ആ ചൂടൻ എന്നെ നോക്കി മീശ പിരിച്ചുകൊണ്ട് പറഞ്ഞു
““ എങ്ങനെ പോകാനാടി….. നമുക്ക് വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾ കൂടി നോക്കിയിട്ട് വേണ്ടേ എനിക്ക് പോകാൻ “”
അവനത് പറഞ്ഞതും ഞാൻ അത് പുച്ഛിച്ച് മുഖം കോട്ടി……
ഡീ…. വന്ന് കയറ്…… ഞാൻ കൊണ്ടുവിടാം… “-ദിലു
“” ഞാൻ നിന്റെ കൂടെ പോരേ….. No Never…… “”
““ ഡീ….. വാശി കളാ….. ഷെറി പോയാൽ പിന്നെ നീ തനിച്ചായിരിക്കും ഇവിടെ…. ““
“” അത് ഞാൻ നോക്കിക്കോളാം….. U Don’t Think About me……“”
“” നിന്നെ പറ്റി ഞാൻ അല്ലാതെ വേറാര് ചിന്തിക്കാനാ അമ്മൂ…… ദേ ഷെറി നിന്റെ ഹസ്സ് വന്നു….. “”
““ ആ….. എന്നാ ഞാൻ പോകാ…. ബൈ…. ““
അതും പറഞ്ഞ് ആ ഇത്ത പോയി…… ഈ ചൂടൻ ആണേൽ വിളിച്ച് ശല്ല്യപെടുത്തികൊണ്ടിരിക്കാ…..
Allaah….. ഈ ശല്യത്തെ ഇനി എങ്ങനെ ഒഴിവാക്കും… ഞാൻ ഇതും ചിന്തിച് നിന്നപ്പോളാണ് എന്റെ ബാഗിൽ നിന്ന് ഫോൺ വൈബ്രെറ്റ് ചെയ്തത്….. എടുത്ത് നോക്കിയപ്പോൾ കാക്കു ആയിരുന്നു….. ആഹാ ഇത് തന്നെ പറ്റിയ ഐഡിയ….
“” Hello….. ആ ടാ പറയ്….. “”
““ എന്താണ് ന്റെ അമ്മൂട്ടീ ഒരു വിവരോം ഇല്ലല്ലോ….. “”
“” ഞാൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോകാൻ നിൽക്കാ….. നീ എവിടെ “”
““ഞാൻ ഓഫീസിൽ ആണെടി…. നിനക്ക് സുഖല്ലേ….. ““
“” എന്ത് നമുക്ക് പടത്തിന് പോകാമെന്നോ?? ടാ വീട്ടിൽ അറിഞ്ഞാൽ ആകെ സീനാകും…. ഇന്ന് രാവിലെ ഞാൻ നിന്റെ കൂടെ പോന്നത് തന്നെ ആരെങ്കിലും കണ്ടിട്ടുണ്ടോ ആവോ….. “”
““ എടി അമ്മു…. നീ എന്തൊക്കെയാടി ഈ പറയുന്നേ…… എനിക്കൊന്നും മനസ്സിലാകുന്നില്ല….. നീ എപ്പൊഴാ ഇന്ന് രാവിലെ എന്റെ കൂടെ പോന്നത്…. ““
“” ശോ നീയിങ്ങനെ നിർബന്ധിക്കുമ്പോൾ പിന്നെ ഞാൻ എങ്ങനെയാ no പറയാ…. ഞാൻ വരാം നിന്റെ കൂടെ…… ഇരുട്ടുന്നതിന് മുൻപ് എന്നെ കൊണ്ടുവിടണേ….. എന്റെ ഉപ്പ എങ്ങാനും കണ്ടാൽ അതോടെ തീർന്നു എല്ലാം….. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ ഞാൻ വരുന്നത്… “”
“” അമ്മൂ…… നിനക്ക് വട്ടായോടി…. ““
“” നിന്നെ ഇഷ്ട്ടമാണോന്നോ…. അതിനിയും നിനക്ക് മനസ്സിലായില്ലേടാ…. എത്രയും പെട്ടന്ന് നിന്റെ മഹർ അണിയാൻ കൊതിച്ചിരിക്കുന്നവളാ ഈ ഞാൻ….. പിന്നെ ഞാൻ കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഉണ്ട്…. നീ വേഗം വാ…. ok ടാ ബൈ…… ഉമ്മയൊക്കെ ഞാൻ നേരിട്ട് തരാം…. ഇവിടെ വേറെ ആളുണ്ട്….. “”
ഇതും പറഞ്ഞ് ഞാൻ കാൾ കട്ടാക്കി ആ ചൂടനെ നോക്കിയതും എന്റെ റബ്ബേ അവന്റെ ആ മരമോന്ത ഒന്ന് കാണണമായിരുന്നു…… എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവൻ അവന്റെ ബൈക്കും എടുത്തോണ്ട് അവിടുന്ന് ഒരു പോക്കങ് പോയി…..
ഹാവു ഇപ്പോളാ ഒരു ആശ്വാസം ആയത്….അവൻ പോകുന്നതും നോക്കി നെഞ്ചിൽ കൈ വെച്ച് നിൽക്കുമ്പോളാണ് മുന്നിൽ ഒരു കാർ വന്ന് നിർത്തിയത്……. അതിൽ നിന്നിറങ്ങി വന്ന ആളുകളെ കണ്ടതും ഞാൻ നെറ്റി ചുളിച്ചുകൊണ്ട് ഒന്ന് നോക്കി…… എന്നെ ഒരു വൃത്തികെട്ട നോട്ടം നോക്കിയിട്ട് അവർ എന്റെ അടുത്ത് വന്ന് നിന്നു……
““ ഡാ…… നല്ല ഫിഗറാണല്ലോ….. ““
അതിലെ ഒരുത്തന്റെ കമന്റ് കേട്ടതും അവനിട്ട് ഒന്ന് പൊട്ടിക്കാൻ വേണ്ടി എന്റെ കൈ തരിച്ചു….. പക്ഷേ പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് വേറൊരുത്തൻ എന്റെ തോളിൽ കൈ വെച്ചതും അവന്റെ മൂക്ക് നോക്കി ഒരു കുത്തങ് കൊടുത്തു…… അത് കിട്ടിയതും ചോര ഒലിക്കുന്ന മുഖവുമായി എന്നെ നോക്കി……
“” ഡീ…… നിന്നെ ഞാൻ“”
എന്നും പറഞ് മറ്റൊരുത്തൻ എന്നെ തല്ലാനായി കൈ പൊക്കിയതും ഞാൻ അവന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചു…… അവൻ വേദന കൊണ്ട് അലറിയപ്പോഴും ഞാൻ അവനെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല…. അപ്പോഴേക്കും അതിലെ മറ്റൊരുത്തൻ വന്ന് എന്റെ ടോപ്പിൽ പിടിച്ച് വലിച്ചതും അതിന്റെ കുറച്ച് ഭാഗം അങ്ങ് കീറി പോയി……
ഡാ…………. അത് കണ്ടതും ഞാൻ അവനെ ഒരൊറ്റ ചവിട്ടങ് കൊടുത്തു…… പുറത്തേക്ക് തെറിച്ച അവൻ മറ്റൊരു ബ്ലാക്ക് കളർ കാറിന്റെ മുന്നിലേക്കാണ് വീണത്….. പെട്ടന്ന് ആ കാർ നിർത്തി അതിൽ നിന്ന് ഒരാൾ ഇറങ്ങിയതും ഞാൻ അവരെ മുഖത്തേക്ക് നോക്കി…..
ആ സമയം എനിക്ക് സന്തോഷമാണോ ദേഷ്യമാണോ വന്നതെന്ന് അറിയില്ല….. ഞാൻ ആകെ അന്താളിച്ചു പോയിരുന്നു……………തുടരും….