Kerala

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്

വിവാദങ്ങൾക്കിടെ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ അനൗദ്യോഗികമായി അന്വേഷണം നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്

ഡിജിപിയുടെ നേതൃത്വത്തിലാണ് അജിത് കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് കഴിഞ്ഞ വർഷം പത്ത് ദിവസത്തിനിടയിൽ രണ്ട് തവണയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയിൽ സിപിഎം നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. പിവി അൻവർ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാകും മുമ്പേ ഇതിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം

Related Articles

Back to top button