National
പാക് പൗരൻമാരെ കണ്ടെത്തി ഉടൻ നാട് കടത്തണം; മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി അമിത് ഷാ

രാജ്യത്തുള്ള പാക്കിസ്ഥാൻ പൗരൻമാരെ കണ്ടെത്തി ഉടൻ തിരിച്ചയക്കാൻ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ പൗരൻമാർക്കുള്ള വിസ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ നിർദേശം
എല്ലാ സംസ്ഥാനങ്ങളിലുമുള്ള പാക് പൗരൻമാരെ കണ്ടെത്തി ഉടൻ നാടുകടത്തണമെന്നാണ് നിർദേശം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരൻമാരോട് ഏപ്രിൽ 27നകം ഇന്ത്യ വിടാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
മെഡിക്കൽ വിസയുള്ള പാക് പൗരൻമാർക്ക് ഏപ്രിൽ 29 വരെ ഇന്ത്യയിൽ തുടരാം. നയതന്ത്ര നടപടികളുടെ ഭാഗമായി പാക് പൗരൻമാർക്ക് പുതുതായി വിസ നൽകുന്നതും ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്.