National
ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ; കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കും

ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് സാധ്യത തെളിയുന്നു. ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേരളത്തിലെ എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ തെിർക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു
കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. വിചാരണ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാനാണ് ശ്രമം. അങ്ങനെ ചെയ്താൽ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ല. കേസ് എൻഐഎ കോടതിയിലേക്ക് വിട്ടത് സെഷൻസ് കോടതിയാണ്
എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തിസ്ഗഡ് സർക്കാർ തന്നെ നൽകുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് തന്നെ കോടതിയിൽ ജാമ്യാപേക്ഷ നൽകാനും അമിത് ഷാ നിർദേശിച്ചു.