അമിത് ഷായുടെ അംബേദ്കർ പരാമർശം; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ ഇന്നും പ്രതിഷേധിക്കും
അംബേദ്കർ വിവാദത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളത്തിന് സാധ്യത. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധമുയർത്തും.
രാഹുൽ ഗാന്ധി വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട് പാർലമെന്റിന് പുറത്തേക്കും പ്രതിഷേധം വ്യാപിപിക്കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം
അംബേദ്കർ, അംബേദ്കർ എന്ന് ആവർത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാൽ സ്വർഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. എന്നാൽ കോൺഗ്രസ് സത്യത്തെ വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയാണെന്നാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞത്.