ഹോം › കേരളം

തിരുവല്ല ബീവറേജസ് ഔട്ട്‌ലെറ്റിലെയും ഗോഡൗണിലെയും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

By MJ Desk · 14 May 2025, 08:18 AM

തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്‌ലെറ്റ് കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്ന് ഏഴ് അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിംഗ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് തീ പടർന്നുവെന്നാണ് സംശയിക്കുന്നത്. അലുമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു ഗോഡൗണിൽ തീ പടർന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായതിനാൽ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചുകൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണമൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതിസ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
പൂർണ്ണ പേജ് കാണുക ›