Saturday, 14 November 2026 About Us · Contact Us

തിരുവല്ല ബീവറേജസ് ഔട്ട്‌ലെറ്റിലെയും ഗോഡൗണിലെയും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Fire Breaks Out At Thiruvalla Beverages Outlet And Godown - തിരുവല്ല ബീവറേജസ് ഔട്ട്‌ലെറ്റിലെയും ഗോഡൗണിലെയും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്‌ലെറ്റ് കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്ന് ഏഴ് അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിംഗ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് തീ പടർന്നുവെന്നാണ് സംശയിക്കുന്നത്. അലുമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു ഗോഡൗണിൽ തീ പടർന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായതിനാൽ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്‌സിഎല്‍ എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

2 മണിക്കൂർ മുൻപ്
കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

കൊച്ചിയിൽ ബീഫ് വിൽക്കുന്നു എന്ന് പരാതി; മോദിയെയും യോഗിയെയും ടാഗ് ചെയ്ത യുവാവിന് കമന്റ് ബോക്സിൽ പൊങ്കാലയിട്ട് മലയാളികൾ

2 മണിക്കൂർ മുൻപ്
ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുന്നത് പരിഗണിക്കണം; ഹൈക്കോടതി നിർദേശം ഗൗരവമുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

3 മണിക്കൂർ മുൻപ്
മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽ

മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കടുവ; ഗർഭിണിയായ പശു ആക്രമിച്ച് കൊന്നു: തൊഴിലാളികൾ ഭീതിയിൽ

3 മണിക്കൂർ മുൻപ്
ജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതി

ജുവനൈൽ കേസുകൾ; പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്നും ഹൈക്കോടതി

4 മണിക്കൂർ മുൻപ്
സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

5 മണിക്കൂർ മുൻപ്