ഹോം › കേരളം

മുഹമ്മദ് റിയാസുമായി സാമ്പത്തിക ഇടപാടില്ല; മാസപ്പടി കേസിൽ ഹസൻ വാരിസിന്‍റെ മൊഴിയെടുത്ത് എസ്ഐടി

By Metro Desk · 07 Oct 2026, 05:39 PM

കോഴിക്കോട്: സിപിഎം നേതാവും എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തിന്‍റെ മൊഴിയെടുത്തു. മാസപ്പടി കേസിൽ ലഭിച്ച മൊഴികളും മറ്റു വിവരങ്ങളും പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് സുഹൃത്തായ ഹസൻ വാരിസിന്‍റെ മൊഴി കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ച് പ്രത‍്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

എന്നാൽ എംഎൽഎയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സുഹൃത്ത് മാത്രമാണെന്നുമാണ് ഹസൻ വാരിസിന്‍റെ മൊഴി. തന്നെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് നേരത്തെ മൊഴിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഭീഷണിപ്പെടുത്തിയെങ്കിൽ അപ്പോൾ തന്നെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടതെന്നാണ് ഇഡി പറയുന്നത്. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസിന്‍റെ മൊഴിയിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പൂർണ്ണ പേജ് കാണുക ›