മുഹമ്മദ് റിയാസുമായി സാമ്പത്തിക ഇടപാടില്ല; മാസപ്പടി കേസിൽ ഹസൻ വാരിസിന്‍റെ മൊഴിയെടുത്ത് എസ്ഐടി
Oct 7, 2026, 17:39 IST
കോഴിക്കോട്: സിപിഎം നേതാവും എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തിന്‍റെ മൊഴിയെടുത്തു. മാസപ്പടി കേസിൽ ലഭിച്ച മൊഴികളും മറ്റു വിവരങ്ങളും പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് സുഹൃത്തായ ഹസൻ വാരിസിന്‍റെ മൊഴി കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ച് പ്രത‍്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
എന്നാൽ എംഎൽഎയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സുഹൃത്ത് മാത്രമാണെന്നുമാണ് ഹസൻ വാരിസിന്‍റെ മൊഴി. തന്നെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് നേരത്തെ മൊഴിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഭീഷണിപ്പെടുത്തിയെങ്കിൽ അപ്പോൾ തന്നെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടതെന്നാണ് ഇഡി പറയുന്നത്. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസിന്‍റെ മൊഴിയിൽ പറയുന്നു.
