ഹോം › ദേശീയം

ബില്ലുകളിലെ സമയപരിധി; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രം

By News Desk · 13 Apr 2025, 09:37 AM

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജിക്ക് നീക്കം തുടങ്ങി. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക. ഇന്നലെയായിരുന്നു ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട് കേസിലെ ഉത്തരവില്‍ തന്നെയായിരുന്നു രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി
പൂർണ്ണ പേജ് കാണുക ›