ഹോം › ദേശീയം

ഉദയനിധി സ്റ്റാലിന്റെ ജന്മദിന ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രണ്ട് പേർ മരിച്ചു: ഒരാൾക്ക് ഗുരുതര പരുക്ക്

By Metro Journal Team · 27 Nov 2026, 02:53 PM

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ഡിഎംകെ പ്രവർത്തകർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവള്ളൂർ ജില്ലയിലെ വാണിയച്ചത്തിരം പ്രദേശത്താണ് ദാരുണമായ സംഭവം.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി റോഡരികിൽ ബാനർ സ്ഥാപിക്കുന്നതിനിടെയാണ് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതക്കമ്പിയുമായി ബാനർ സമ്പർക്കത്തിലായത്. തുടർന്ന് മൂന്ന് പേർക്കും വൈദ്യുതാഘാതമേറ്റു.

വാണിയച്ചത്തിരം സ്വദേശിയായ വിരേന്ദർ (22), കാരണി ഗ്രാമവാസിയായ വേലൻ (30) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആൽബർട്ടിനെ (22) തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#CM#death#police#ചെന്നൈ#ജില്ല

ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതിവനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കുംതിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്സാമൂഹിക ആവശ്യത്തിനായി പിരിച്ച സംഭാവന സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽ
പൂർണ്ണ പേജ് കാണുക ›