ഹോം › ദേശീയം

വിജയ്ക്കരികിലേക്ക് ഓടിയടുത്ത് ആരാധകൻ; തോക്കു ചൂണ്ടി ബോഡിഗാർഡ്: വീഡിയോ

By News Desk · 06 May 2025, 08:16 PM

മധുര: തെന്നിന്ത്യൻ താരം വിജയ്ക്കരികിലേക്ക് ഓടിയടുത്ത ആരാധകനെ തോക്കൂ ചൂണ്ടി മാറ്റി നിർത്തി ബോഡിഗാർഡുകൾ. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ ബോഡിഗാർഡുകളുടെ പെരുമാറ്റത്തിനെതിരേ വിമർശനം ശക്തമാകുകയാണ്. മധുര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി ആരാധകരെ അഭിവാദ്യം ചെയ്ത് പോകുന്നതിനിടെയാണ് വിജയ്ക്കരികിലേക്ക് ഒരു ആരാധകൻ ഓടിയെത്തിയത്. അയാളെ പിടിച്ചു മാറ്റിയ ഒരു ബോഡിഗാർഡിന്‍റെ കൈയിൽ തോക്കുണ്ടായിരുന്നു. പുറകിലെ ബഹളം ഒന്നുമറിയാതെ വിജയ് വിമാനത്താവളത്തിലേക്ക് കയറിപ്പോകുകയും ചെയ്തു. https://x.com/kavalan_rajini/status/1919386939494682632 തനിക്കു നേരെ ബോഡിഗാർഡുകളിൽ ഒരാൾ തോക്ക് ചൂണ്ടിയെന്നും പക്ഷേ അത് വിജയുടെ സുരക്ഷയെ കരുതിയാണെന്ന് അറിയാവുന്നതിനാൽ പ്രശ്നമില്ലെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. ഇനിയിപ്പോൾ അവരിലൊരാൾ തന്നെ വെടിവച്ചിരുന്നുവെങ്കിലും വിജയ്ക്കു വേണ്ടി സന്തോഷത്തോടെ സ്വീകരിച്ചേനെ എന്നും അദ്ദേഹം പറയുന്നു. എന്നാൽ സംഭവം വളരെ ഗുരുതരമാണെന്നും പൊതുജനങ്ങൾക്കു നേരെ തോക്കു ചൂണ്ടാൻ വിജയുടെ ബോഡിഗാർഡുകൾക്ക് എങ്ങനെ അധികാരം ലഭിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി
പൂർണ്ണ പേജ് കാണുക ›