ഹോം › ദേശീയം

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിൽ

By News Desk · 20 Apr 2025, 09:06 PM

ബെംഗളുരു: കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും വീട്ടിലെ ഒരു നിലയില്‍ മുഴുവന്‍ രക്തം നിറഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 68കാരനായ ഓം പ്രകാശ് ബിഹാര്‍ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. മുന്‍ ഡിജിപിയുടെ ഭാര്യ പല്ലവിയാണ് ഞായറാഴ്ച പൊലീസിനെ വിളിച്ച് ഭര്‍ത്താവിന്റെ മരണ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ഭാര്യയെയും മകളെയും പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. ബംഗളുരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഡിജിപി താമസിച്ചിരുന്നത്. മരണത്തില്‍ അടുത്ത ബന്ധുവിന് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. 2015 മാര്‍ച്ച് മാസത്തില്‍ കര്‍ണാടക പൊലീസ് മേധാവിയായി സ്ഥാനമേറ്റ ഓം പ്രകാശ് അതിന് മുമ്പ് ഫയര്‍ ഫോഴ്‌സ് മേധാവിയുടേതുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി
പൂർണ്ണ പേജ് കാണുക ›