ഹോം › ദേശീയം

എയർ ഹോസ്റ്റസിനെ വെന്റിലേറ്ററിൽ വെച്ച് പീഡിപ്പിച്ചത് ആശുപത്രി ജീവനക്കാരൻ; പ്രതി പിടിയിൽ

By MJ Desk · 19 Apr 2025, 08:29 AM

ഗുരുഗ്രാമിൽ എയർ ഹോസ്റ്റസിനെ വെന്റിലേറ്ററിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ആശുപത്രിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്. ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിലായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണമാണ് 46കാരിയായ എയർ ഹോസ്റ്റസ് ഉയർത്തിയത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഏപ്രിൽ 6ന് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു പരാതി. ഏപ്രിൽ 13ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് ഭർത്താവിനോട് യുവതി ഇക്കാര്യം പറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപകിനെ പോലീസ് പിടികൂടിയത്. ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലാണ് യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയത്തായിരുന്നു ലൈംഗികാതിക്രമം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി
പൂർണ്ണ പേജ് കാണുക ›