ഹോം › ദേശീയം

‘കൊല്ലപ്പെട്ട ‘ ഭാര്യ തിരിച്ചെത്തി; ജയിലിലായിരുന്ന ഭർത്താവിന് അഞ്ച് വർഷത്തിന് ശേഷം മോചനം

By MJ Desk · 25 Apr 2025, 10:19 AM

കർണാടക കുശാൽനഗറിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സ്ത്രീ തിരികെ എത്തി. ഇതോടെ കേസിൽപ്പെട്ട് ജയിലിലായിരുന്ന സ്ത്രീയുടെ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി. കുടക് ബസവനഹള്ളി ആദിവാസികോളനിയിലെ കെ സുരേഷിനെയാണ്(35) കോടതി കുറ്റവിമുക്തനാക്കിയത്. സുരേഷിന്റെ ഭാര്യ മല്ലികയെ 2020ലാണ് കാണാതായത്. ദിവസങ്ങൾക്ക് ശേഷം കാവേരി തീരത്ത് നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. ഇത് മല്ലികയുടെതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് പോലീസ് കുറ്റപത്രവും സമർപ്പിച്ചു എന്നാൽ ഏപ്രിൽ 1ന് ഷെട്ടിഗേരിക്ക് സമീപം മറ്റൊരാൾക്കൊപ്പം മല്ലികയെ സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടതാണ് നിർണായകമായത്. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു മല്ലിക സുഹൃത്തായ ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും അഭിഭാഷകൻ ഹാജരാക്കി. പോലീസ് ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സുരേഷ് കോടതിയെ അറിയിച്ചു. പോലീസിന്റെ വീഴ്ചയിൽ അന്വേഷണം തുടരുകയാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
പൂർണ്ണ പേജ് കാണുക ›