ഹോം › ദേശീയം

സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്

By News Desk · 20 Apr 2025, 05:05 PM

ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളെ പൂർണമായും നിരസിക്കുന്നുവെന്നും അത്തരം പ്രസ്താവനകൾക്കെതിരെ മുന്നറിയിപ്പ് നൽകിയതായും പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബെ, ദിനേഷ് ശർമ എന്നിവരാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. രാജ്യത്തെ എല്ലാ ആഭ്യന്തര കലാപങ്ങൾക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നാണ് ദുബെ പറഞ്ഞത്. വഖഫ് നിയമത്തിലെ സുപ്രധാന വശങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനങ്ങളെയും ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചതിനെയും ദുബെ വിമർശിച്ചു. സുപ്രീം കോടതി നിയമം പാസാക്കിയാൽ പാർലമെന്റ് മന്ദിരം അടച്ചിടണമെന്നായിരുന്നു ദുബെ പറഞ്ഞത്. ഇതിനുപിന്നാലെ ബിജെപി നേതാക്കളുടെ പരാമർശങ്ങളെ തള്ളിക്കളഞ്ഞ് നദ്ദ രംഗത്തെത്തി. ജുഡീഷ്യറിയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പ്രസ്താവനകളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. അത് അവരുടെ വ്യക്തിപരമായ പ്രസ്താവനകളാണ്. ബിജെപി അത്തരം പ്രസ്താവനകളോട് യോജിക്കുന്നില്ല, അത്തരം പ്രസ്താവനകളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി ഈ പ്രസ്താവനകളെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് നദ്ദ പറഞ്ഞു. സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ എല്ലാ കോടതികളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്ന ശക്തമായ സ്തംഭമാണെന്നും ഒരു പാർട്ടി എന്ന നിലയിൽ ഞങ്ങൾ വിശ്വസിക്കുന്നതിനാൽ, ബിജെപി എപ്പോഴും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം പ്രസ്താവനകൾ നടത്തരുതെന്ന് പാർട്ടി നേതാക്കളോട് നിർദേശിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി
പൂർണ്ണ പേജ് കാണുക ›