ഹോം › ദേശീയം

ഗ്യാനേഷ് കുമാറിനെ കാണണമെന്ന് രാഹുൽ ഗാന്ധി; വോട്ടുചോർച്ച വിഷയത്തിൽ ചർച്ചയ്ക്ക് ആവശ്യം

By Metro Desk · 06 Oct 2026, 07:36 PM

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിനെ കാണണം. വോട്ടുചോരി വിഷയത്തിൽ സംസാരിക്കണം എന്ന് ആവശ്യം. കൂടിക്കാഴ്ചയില്ലാതെ സമരത്തിൽ നിന്ന് പിന്മാറില്ല. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ നീക്കം നടക്കുകയാണ്. ഒരു മണിക്കുറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നാണ് സൂചന. നിലവിൽ ഇതിനായുള്ള നിവേദനം തയ്യാറാക്കുകയാണ്.

എന്നാൽ ഇന്ത്യ സഖ്യ നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ആകാശവാണി ഭവന് മുന്നിൽ കൂടുതൽ പൊലീസ് കൂടുതൽ വിന്യാസം. നടപടിക്ക് സാധ്യത. ആഭ്യന്തര സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചതായി വിവരം. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങിലെന്ന് പ്രിയങ്ക മറുപടടി നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി
പൂർണ്ണ പേജ് കാണുക ›