ഹോം › ദേശീയം

ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് പേർ കുടുങ്ങി കിടക്കുന്നു: രക്ഷാ പ്രവർത്തനം തുടരുന്നു

By News Desk · 23 Feb 2025, 09:34 AM

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർനൂളിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (എസ്‌എൽ‌ബി‌സി) മേൽക്കൂര ഇടിഞ്ഞ് വീണ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് തൊഴിലാളികൾ ടണലിൽ കുടുങ്ങിതായി അധികൃതർ അറിയിച്ചു. ടണലിൻ്റെ 14 കിലോമീറ്റർ ഉൾഭാ​ഗത്താണ് അപകടമുണ്ടായത്. നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ച് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ടണലിൻ്റെ മുകൾഭാ​ഗം തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ വിദ​ഗ്‌ധ സംഘം ടണലിൻ്റെ സ്ഥിതി​ഗതികൾ പരിശോധിച്ച് വരികയാണ്. ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി നിർദേശം നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›