ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് പേർ കുടുങ്ങി കിടക്കുന്നു: രക്ഷാ പ്രവർത്തനം തുടരുന്നു
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർനൂളിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (എസ്എൽബിസി) മേൽക്കൂര ഇടിഞ്ഞ് വീണ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് തൊഴിലാളികൾ ടണലിൽ കുടുങ്ങിതായി അധികൃതർ അറിയിച്ചു. ടണലിൻ്റെ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്. നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ച് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ടണലിൻ്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ വിദഗ്ധ സംഘം ടണലിൻ്റെ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി നിർദേശം നൽകി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
