ഹോം › ദേശീയം

ജീവനോടെയുണ്ടെങ്കിൽ കീഴടങ്ങണം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും കുഴപ്പമില്ല: ഭീകരൻ ആദിലിന്റെ അമ്മ

By MJ Desk · 25 Apr 2025, 03:22 PM

മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിലിന്റെ അമ്മ. മകനെക്കുറിച്ച് എട്ട് വർഷമായി വിവരങ്ങളൊന്നുമില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും അമ്മ ഷെഹസാദ പറഞ്ഞു ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരു പ്രാദേശിക ഭീകരൻ. രണ്ട് പേരുടെയും വീടുകൾ ഇന്ന് പ്രാദേശിക ഭരണകൂടം തകർത്തിരുന്നു ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്ക് വ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം. ഞാനും രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇനി ഞങ്ങൾ എവിടെ താമസിക്കുമെന്നും ഷെഹസാദ ചോദിക്കുന്നു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
പൂർണ്ണ പേജ് കാണുക ›