ഹോം › ദേശീയം

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

By Metro Desk · 29 Sep 2026, 08:36 PM

അസമിലെ ബാർപേട്ട ജില്ലയിൽ “ജിഹാദി’ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഹൗലി, ബാർപേട്ട റോഡ്, സോർഭോഗ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

ഫാറൂഖ് അബ്ദുള്ള, സാക്കിർ ഹുസൈൻ, ചന്ദ്ബർ അലി (മൂവരും സൊർഭോഗ് സ്വദേശികൾ), മുസ്തഫിസുർ റഹ്മാൻ (ബാർപേട്ട റോഡ്), യാക്കൂബ് അലി, റക്കിബുൾ ഇസ്‌ലാം (ഹൗലി സ്വദേശികൾ) എന്നിവരാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ നിന്നു ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, നിരവധി രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത സംഘടന ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്‍റെ പോഷക സംഘടനയായ “ഇമാം മഹ്മൂദർ കഫീല’യുമായി ഇവർക്ക് ബന്ധമുണ്ടെന്നാണു നിഗമനം. പിടിയിലായവരിൽ മുസ്തഫിസുർ റഹ്മാൻ കഴിഞ്ഞ മാർച്ചിൽ അസം പൊലീസിന്‍റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായിരുന്നു. മൂന്നു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ ടെലഗ്രാമിലെ “ഈസ്റ്റേൺ സ്കൈ’ എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാണ് അറസ്റ്റ് .

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി
പൂർണ്ണ പേജ് കാണുക ›