ഹോം › ദേശീയം

പഹൽഗാമിൽ ഭീകരരുടെ ആക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം; ദൃശ്യങ്ങളും പകർത്തി

By MJ Desk · 23 Apr 2025, 04:42 PM

ജമ്മു കാശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കാശ്മീരികളും രണ്ട് പേർ പാക്കിസ്ഥാനിലെ പക്തൂൺ വംശജരുമാണ്. ക്യാമറയുമാണ് ഭീകരർ എത്തിയത്. സ്റ്റീൽ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അധികൃതർ സ്ഥിരീകരിച്ചു. ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. കാശ്മീരിൽ തുടർന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രിതല ചർച്ചകൾക്കായി ഡൽഹിയിലേക്ക് മടങ്ങി ഇന്നലെ ഉച്ചയോടെ രണ്ടരയോടെയാണ് ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. ഓരോരുത്തരോടും അവരുടെ മതം എന്താണെന്ന് ചോദിച്ച ശേഷമായിരുന്നു ക്രൂര കൊലപാതകം. 29 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ 17 പേർ ചികിത്സയിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
പൂർണ്ണ പേജ് കാണുക ›