ഹോം › ദേശീയം

വാട്സാപ്പ് പണിമുടക്കിലോ; സന്ദേശങ്ങൾ അയക്കാൻ ആകുന്നില്ലെന്ന് ഉപയോക്താക്കൾ

By News Desk · 12 Apr 2025, 08:30 PM

ന്യൂഡൽഹി: യുപിഐ ക്കു പിന്നാലെ ഇന്ത്യയിൽ വാട്സാപ്പും ഭാഗികമായി തകരാറിൽ. ശനിയാഴ്ച വൈകിട്ടോടെ സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരിക്കുന്നത്. ഡൗൺ ഡിറ്റക്റ്റർ ഡേറ്റ പ്രകാരം 81 ശതമാനം ഉപയോക്താക്കളാണ് സന്ദേശങ്ങൾ അയക്കാൻ പ്രശ്നം നേരിട്ടതായി പരാതിപ്പെട്ടത്. 16 ശതമാനം പേർ മൊത്തത്തിൽ ആപ്പ് സാവധാനത്തിൽ ആയെന്നും പരാതിപ്പെട്ടു. എക്സ് പ്ലാറ്റ് ഫോമിൽ നിരവധി പേർ വാട്സാപ്പ് തകരാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും വാട്സാപ്പ് ഇതേ രീതിയിൽ തകരാറിലായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നുസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി
പൂർണ്ണ പേജ് കാണുക ›