Kerala
കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്
കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയടക്കം രണ്ട് പേരാണ് മരിച്ചത്. പരുക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.
ആംബുലൻസിലുണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി(65), ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവരുടെ മകൾ ബിന്ദു അടക്കമുള്ളവർക്കാണ് പരുക്കേറ്റത്
ഡ്രൈവറടക്കം അഞ്ച് പേരാണ് ആംബുലൻസിലുണ്ടായിരുന്നത്. നാല് പേരാണ് ലോറിയിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.