Kerala

ആലപ്പുഴയിൽ വൃദ്ധ ദമ്പതികൾ വീടിന് തീപിടിച്ച് മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ ചെന്നിത്തല കോട്ടമുറിയിൽ വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച നിലയിൽ. കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പുലർച്ചെയാണ് സംഭവം.

എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. തീപിടിത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇവരുടെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഇയാൾ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധദമ്പതികളുടെ കൊച്ചുമകൻ വിഷ്ണു അറിയിച്ചു. രണ്ട് ദിവസം മുമ്പും വിജയൻ മാതാപിതാക്കളെ മർദിച്ചിരുന്നുവെന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!