Kerala
തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു, ഒരാളെ തൂക്കിയെറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. ഒരാളെ ആന തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു. ഗുരുതമരായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഭയന്നോടിയ നിരവധി പേർക്ക് പരുക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തളച്ചു.
ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. പുലർച്ചെ 2.15ഓടെയാണ് ആനയെ തളയ്ക്കാനായത്. എട്ട് ദിവസമായി തുടരുന്ന നേർച്ചയുടെ സമാപന ദിവസമാണ് ആന ഇടഞ്ഞത്. പോത്തന്നൂരിൽ നിന്നെത്തിയ വരവ് യാറത്തിന് മുന്നിലാണ് ആന ഇടഞ്ഞത്
ഇതോടെ ആളുകൾ പരിഭ്രാന്തരായി ചിതറിയോടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് 21 പേർക്ക് പരുക്കേറ്റു. ആന തൂക്കിയെറിഞ്ഞ ആളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാൾ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്