National
കാൺപൂരിൽ ഐഐടി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
![suicide](https://metrojournalonline.com/wp-content/uploads/2024/08/suicide-780x470.webp)
യുപി കാൺപൂരിൽ ഐഐടി ഗവേഷക വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കെമിസ്ട്രി വിദ്യാർഥി അങ്കിത് യാദവാണ്(24) മരിച്ചത്.
സുഹൃത്തുക്കൾ ഫോൺ ചെയ്തപ്പോൾ അങ്കിത് എടുക്കാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏറെ നേരം തട്ടി വിൡച്ചിട്ടും മുറി തുറക്കാത്തതിനാൽ സുഹൃത്തുക്കൾ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് വന്ന് മുറി തുറന്നപ്പോഴാണ് അങ്കിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പരിശോധനയിൽ വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.