Kerala

കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഈ മാസം എട്ടാം തീയതിയാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർഥിയായിരുന്നു. ഈ മാസം എട്ടിന് ഭവതിന്റെ അമ്മയെ അധ്യാപകർ സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകരിൽ നിന്ന് ക്രൂര പീഡനം ഉണ്ടായെന്ന് അമ്മ പറയുന്നു. കുട്ടിയുടെ അടിയുടെ കുറവാണെന്നും നിങ്ങളുടെ മുന്നിലിട്ട് ഭവതിനെ അടിച്ചു ചവിട്ടിക്കൂട്ടണമെന്നും അധ്യാപകർ പറഞ്ഞതായും അമ്മ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!