Sports

സഞ്ജു കിടുവല്ലേ…; മലയാളി താരത്തെ വാനോളം പുകഴ്ത്തി പോണ്ടിംഗും

ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനത്തിന് തയ്യാറെടുക്കുകയാണ് താരം

മുംബൈ: ഉത്തപ്പക്കും സുരേഷ് റെയ്‌നക്കും പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഓസീസ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ നായകനുമായ റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്സ്മാന്‍മാരെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി സഞ്ജുവിന്റെ പേരുകൂടി പോണ്ടിംഗ് പരാമര്‍ശിച്ചത്.

സഞ്ജുവിന്റെ ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നുവെന്നും ആരാധകനാണ് താനെന്നും പോണ്ടിങ് പറഞ്ഞു. മലയാളി താരത്തെ സംബന്ധിച്ചത് ലഭിക്കാവുന്ന വലിയ അംഗീകാരമായിത്തന്നെ ഈ വാക്കുകള്‍ കാണാം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലും സഞ്ജുവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

‘ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്ക് നോക്കു. രോഹിത് ശര്‍മയില്‍ നിന്ന് തുടങ്ങാം. ശുബ്മാന്‍ ഗില്ലിനെ നോക്കൂ. അവന്റെ ബാറ്റിങ് കാണാന്‍ എനിക്കിഷ്ടമാണ്. റിഷഭ് പന്തിനെ നോക്കൂ. അവന്റെ കളിയും കാണാന്‍ എനിക്കിഷ്ടമാണ്. ഇതിന്റെ ഇടയില്‍ വിരാട് കോലിയുമുണ്ട്. നിരവധി താരങ്ങളെ ഇങ്ങനെ ചൂണ്ടിക്കാട്ടാനാവും. സഞ്ജു സാംസണ്‍ എന്ന് പേരുള്ള താരത്തെ ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ എത്രത്തോളം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. അവന്റെ കളി കാണാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. സഞ്ജുവിന്റെ ശൈലിയെ ഞാന്‍ ഇഷ്ടപ്പെടുന്നു’ പോണ്ടിങ് പറഞ്ഞു.

പോണ്ടിംഗിന്റെ കൂടെ പ്രശംസയായതോടെ സഞ്ജു ആരാധകര്‍ ആവേശത്തിലാണ്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടി20 മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്ന സഞ്ജുവിന് പോണ്ടിംഗിന്റെ പ്രശംസ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

 

Related Articles

Back to top button
error: Content is protected !!