മുംബൈ: രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബിര്‍ളയുടെ അഞ്ചാം തലമുറയില്‍പ്പെട്ട കലാകാരിയാണ് അനന്യ ബിര്‍ള. കലാകാരന്മാര്‍ക്ക് ബിസിനസൊന്നും പറ്റില്ലെന്നാണ് പലരും പറയാറ്. എന്നാല്‍ അനന്യ അതില്‍നിന്നു തീര്‍ത്തും വ്യത്യസ്തയാണ്. ഇന്ത്യന്‍ ശതകോടീശ്വരനും പ്രമുഖ ബിസിനസുകാരനുമായ കുമാര്‍ മംഗലം ബിര്‍ളയുടെ മൂത്ത മകളാണ് അനന്യ ബിര്‍ള.
കലാ സാംസ്‌കാരിക മേഖലയില്‍ അനന്യശ്രീ ബിര്‍ള എന്നറിയപ്പെടുന്ന ഇവര്‍ ഒരു മിന്നും ഐക്കണ്‍ കൂടിയാണ്. സംരംഭക എന്നതിലുപരി മികച്ച ഗായികയും, ഗാനരചയിതാവും കൂടിയാണ്. 2016ല്‍ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച അനന്യ, സീന്‍ കിംഗ്സ്റ്റണ്‍, അഫ്രോജാക്ക്, മൂഡ് മെലഡീസ് തുടങ്ങിയ അന്തര്‍ദേശീയ കലാകാര•ാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ മാവെറിക് മാനേജ്‌മെന്റുമായി ഒപ്പുവെച്ച ആദ്യത്തെ ഇന്ത്യന്‍ കലാകാരി എന്ന ബഹുമതിയും അനന്യയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.
ഈ മിടുക്കി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മുംബൈയിലെ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ബോംബെയില്‍നിന്നായിരുന്നു. പിന്നീട് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദം നേടി. ബിസിനസ സാമ്രാജ്യത്തിനുള്ളില്‍ നേതൃത്വപരമായ റോളുകള്‍ ഏറ്റെടുക്കുന്ന ബിര്‍ള കുടുംബത്തിലെ അഞ്ചാം തലമുറയെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അഡിഷ്ണല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എന്നതിനൊപ്പം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബോര്‍ഡുകളിലുമുള്ള അനന്യ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഡയരക്ടറായി നിയമിതയായത് ആഴ്ചകള്‍ക്ക് മുന്‍പാണ്. 2024 മാര്‍ച്ച് 31 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.7 ബില്യണ്‍ ഡോളറാണ് ഈ കമ്പനിയുടെ വരുമാനം.
ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മൈക്രോഫിനാന്‍സ് കമ്പനിയായ സ്വാതന്ത്ര മൈക്രോഫിന്‍ എന്ന കമ്പനിയുടെ സ്ഥാപകയാണ് അനന്യ. ഇക്കായ് അസായി, മാനസികാരോഗ്യ പിന്തുണയ്ക്കായുള്ള സംരംഭമായ എംപവര്‍ എന്നീ ആശയങ്ങള്‍ക്കും പിന്നിലും ഈ കൊച്ചുമിടുക്കി തന്നെ.
ഇക്കണോമിക് ടൈംസ് പനാഷെ ട്രെന്‍ഡ്‌സെറ്റേഴ്‌സിന്റെ 2016ലെ യുവ ബിസിനസ് പേഴ്‌സണ്‍ അനന്യ ആയിരുന്നു. 2018-ല്‍ ജിക്യൂവിന്റെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടാനും ഈ ബിര്‍ള പിന്‍തലമുറക്കാരിക്കു സാധിച്ചു. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനന്യ ബിര്‍ളയുടെ ആസ്തി 109,30,08,278 കോടി രൂപയാണ്.