National

ഡൽഹിയിൽ നയപ്രഖ്യാപനത്തിനിടെ ബഹളം; അതിഷി അടക്കം 12 എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കി

ഡൽഹി നിയമസഭയിൽ നാടകീയ രംഗങ്ങൾ. ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി അടക്കം എഎപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചായിരുന്നു എഎപി അംഗങ്ങൾ പ്രതിഷേധിച്ചത്. നയപ്രഖ്യാപനം നടക്കുന്നതിനിടെയും പ്രതിഷേധം തുടർന്നു. പിന്നാലെ സ്പീക്കർ മാർഷൽമാരെ വിളിച്ച് ഇവരെ പുറത്താക്കാൻ നിർദേശിച്ചു

അതിഷി അടക്കം 12 എംഎൽഎമാരെ ഒരു ദിവസത്തേക്ക് സ്പീക്കർ സസ്‌പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!