അച്ഛനെ കുറിച്ച് വാചലമായി അനശ്വര; ഞാന്‍ മറന്നാലും അദ്ദേഹത്തിന് എന്റെ പീരീഡ്‌സിന്റെ തീയതി തെറ്റില്ലായിരുന്നു
ചേച്ചിയില്‍ താന്‍ ഡിപ്പന്റഡാണെന്നും താരം
ആസിഫലിയുമൊത്തുള്ള രേഖാചിത്രം എന്ന സിനിമയില്‍ തിളങ്ങിയ മലയാളത്തിന്റെ യുവ നടി അനശ്വര രാജന്‍ കുടുംബത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. അമ്മയും ചേച്ചിയും താനുമായി മൂന്ന് പെണ്ണുങ്ങളുള്ള വീട്ടില്‍ ജീവിച്ച് അച്ഛന്‍ തന്റെ നല്ലൊരു സുഹൃത്തും വഴികാട്ടിയുമായിരുന്നുവെന്ന് നടി വ്യക്തമാക്കി. ചേച്ചിയില്‍ താന്‍ ഡിപ്പന്റഡാണെന്നും വളരെ ഫ്രണ്ട്‌ലിയായാണ് അമ്മ ഇടപഴകിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
തന്റെ പിരിഡ്‌സിന്റെ തീയതി പോലും അച്ഛന് ഓര്‍മയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ താന്‍ മറന്നാലും ആ തീയതിയാകുമ്പോള്‍ കൃത്യമായി പരിചരണം തരാന്‍ അച്ഛന്‍ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.
‘രണ്ട് പെണ്‍കുട്ടികള്‍ ഉള്ള വീടിന് സൗന്ദര്യം കൂടുതല്‍ ഉണ്ടെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെയൊക്കെ അച്ഛന്‍ പറയുമ്പോള്‍ ഞാന്‍ അച്ഛനെ കേറി തിരുത്താറുണ്ടായിരുന്നു. അതെന്തിനാണ് പെണ്‍കുട്ടി ഐശ്വര്യവും ആവുന്നത്? പെണ്‍കുട്ടി എന്തിനാ ഒരു വീടിന്റെ ലക്ഷ്മിയും ദേവിയും ഒക്കെ ആവുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു’ അനശ്വര പറയുന്നു.
‘ഞാന്‍, അമ്മ, ചേച്ചി ഞങ്ങളൊരു ടീം പോലെയായിരുന്നു. അച്ഛന് അവസാനം എല്ലാം സമ്മതിച്ചു തരേണ്ട ഒരു അവസ്ഥയായിരുന്നു. ഇപ്പോള്‍ വളര്‍ന്നപ്പോഴും ഈ ജോലി ചെയ്യണം, പെണ്‍കുട്ടികളാണ് വേറെ വീട്ടില്‍ കയറേണ്ടവരാണ്, നമ്മള്‍ പണിയൊക്കെ എടുക്കണം, കുക്ക് ചെയ്യണം എന്ന രീതിയിലൊന്നും ഞങ്ങളെ വളര്‍ത്തിയിട്ടില്ല. അച്ഛനായാലും അമ്മയായാലും അങ്ങനെയായിരുന്നു.’ അനശ്വര പറഞ്ഞു.