ഫീസ് അടക്കാത്തതിലെ മനോവിഷമം; മൂന്നാം നിലയിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് ചാടി 16കാരന്റെ ദുരൂഹ മരണം; ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍
നാരായണാ കോളജിനെതിരെ പ്രതിഷേധം
ക്ലാസില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാര്‍ഥി. ഒരുനിമിഷം പോലും ചിന്തിക്കാന്‍ പോലും കാത്തുനില്‍ക്കാതെ വിദ്യാര്‍ഥി മൂന്നാം നിലയിലെ വരാന്തയില്‍ നിന്ന് താഴേക്ക് ചാടുന്നു. 16കാരന്റെ ദാരുണാന്ത്യത്തിന്റെ സിസി ടിവി ഫൂട്ടേജ് ഞെട്ടലോടെയല്ലാതെ കാണാനാകില്ല.
ആന്ധ്രാ പ്രദേശിലെ അനന്തപുരിയിലെ കോളജിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. നാരായണ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. രാവിലെ 10:15 ന് ചെരിപ്പഴിച്ച ശേഷം ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങി. പിന്നെ നേരെ വരാന്തയിലെ നടന്ന് പാരപറ്റില്‍ കയറി ഒരു ഇടവേളയുമില്ലാതെ ചാടുകയായിരുന്നു.
ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ
ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടി മുറി വിട്ടിറങ്ങുന്നത് ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോയില്‍ കാണാം. അവന്‍ ചാടുന്നത് കണ്ട് അവന്റെ സഹപാഠികള്‍ മുറിയില്‍ നിന്ന് ഓടി. വ്യാഴാഴ്ച രാവിലെ അവധി കഴിഞ്ഞ് കുട്ടി കോളേജില്‍ തിരിച്ചെത്തിയതായിരുന്നു.
ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. അതേസമയം, ആത്മഹത്യാ മരണത്തിന് കാരണം ഫീസ് അടയ്ക്കാത്തതുമായി ബന്ധപ്പെട്ടതാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
മകനെ കോളേജില്‍ വിടാന്‍ വരുമ്പോള്‍ ഫീസ് നല്‍കാമെന്ന് കോളേജ് അധികൃതേരാട് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു.’ഫീസ് അടയ്ക്കാത്തതിനെ കുറിച്ച് അവര്‍ മകനോട് ചേദിച്ചിട്ടുണ്ടാകുമെന്നും ഇതില്‍ വിഷമിച്ചാകാം ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.