Kerala
വീണ്ടും ദുരഭിമാന കൊല: പോലീസ് ദമ്പതികളുടെ മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. തിരുനെൽവേലി സ്വദേശിയും ഐടി പ്രൊഫഷണലുമായ കെവിൻകുമാറാണ് കൊല്ലപ്പെട്ടത്. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയായിരുന്നു കൊലപാതകം
ദളിത് വിഭാഗക്കാരനാണ് കെവിൻ കുമാർ. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സുഹൃത്തും ചേർന്നാണ് കൊല നടത്തിയത്
കൃത്യത്തിന് ശേഷം സുർജിത്തും സഹായിയും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പെൺകുട്ടിയുടെ പിതാവും മാതാവും പോലീസിൽ സബ് ഇൻസ്‌പെക്ടർമാരാണ്. രണ്ട് ലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലിക്കാരനായിരുന്നു കെവിൻ.