സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,720 രൂപയിലെത്തി. കഴിഞ്ഞ ആറ് ദിവസമായി സ്വർണവില തുടർച്ചയായി ഉയരുകയാണ്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 7340 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6050 രൂപയാണ്. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി വില 98 രൂപയായി.

ജനുവരി ഒന്നിന് സ്വർണവില 57,200 രൂപയായിരുന്നു. 13 ദിവസത്തിനിടെ 1520 രൂപയുടെ വർധനവാണുണ്ടായത്.

Exit mobile version