നിലമ്പൂരിൽ മത്സരിക്കില്ല; യുഡിഎഫ് സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് അൻവർ

നിലമ്പൂരിൽ മത്സരിക്കില്ലെന്ന് പിവി അൻവർ. യുഡിഎഫ് സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകും. സ്പീക്കർ രാജിക്കത്ത് നൽകിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സർക്കാരിന്റെ അവസാനത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണിയായി മാറുമെന്ന് അൻവർ പറഞ്ഞു

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

നിലമ്പൂരിൽ മലയോര മേഖലയിൽ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണം. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ മത്സരിപ്പിക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. രാജി ഉദ്ദേശത്തിലല്ല കൊൽക്കത്തയിലേക്ക് പോയത്. കൽക്കത്തയിൽ പോവുകയും പാർട്ടി നേതൃത്വവുമായി സംസാരിക്കുകയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് വീഡിയോ കോൺഫറൻസ് വഴി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇതിൽ പ്രധാനം കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വിഷയമായ വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ടതാണ്.

ഇതിൽ കൂടുതൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു. വിഷയത്തിൽ ശക്തമായ നിലപാട് രാജ്യത്തിന്റെ പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ചു പോകാൻ തീരുമാനിക്കുകയാണെങ്കിൽ പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇന്ത്യമുന്നണി നേതാക്കളുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു

 

Exit mobile version