Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 280 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 280 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 53,560 രൂപ എന്ന നിലയിലേക്ക് കുതിച്ചുയർന്നു. ഗ്രാമിന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഒരു ഗ്രാം സ്വർണത്തിന് 6,695 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്. പലിശ കുറയ്ക്കാൻ സമയമായെന്ന യു എസ് ഫെഡ് ചെയർമാന്റെ പ്രസ്താവന വന്നതോടെ രാജ്യാന്തര സ്വർണവില കൂടിയത്
ഇതേത്തുടർന്നാണ് ഇന്ത്യയിലും സ്വർണവില കൂടിയത്. ഉത്സവ-വിവാഹ സീസണുകളിൽ സ്വർണവില കൂടുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായേക്കും