ട്രംപിന് വീണ്ടും തിരിച്ചടി: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് തള്ളി ഫെഡറൽ കോടതി

ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കീഴ്‌ക്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൗസ് അപ്പീൽ കോടതിയെ സമീപിച്ചത്
അമേരിക്കൻ പ്രസിഡന്റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെയാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്. ഫെഡറൽ അപ്പീൽ കോടതിയും ഉത്തരവ് തള്ളിയതോടെ ട്രംപ് ഭരണകൂടം ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും
ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് നടപ്പായാൽ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരുടെ കുട്ടികൾക്ക് ഇനി സ്വയമേവ അമേരിക്കൻ പൗരത്വം ലഭിക്കില്ല. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്.