മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി, അറസ്റ്റ് പാടില്ല
മുസ്ലിം വിരുദ്ധ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 25ലേക്ക് മാറ്റി. അതുവരെ പിസി ജോർജിന്റെ അറസ്റ്റ് കോടതി തടഞ്ഞു. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. ചാനൽ ചർച്ചയുടെ വീഡിയോയുടെ ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി നിർദേശിച്ചു
ജനുവരി ആറിന് ചാനൽ ചർച്ചക്കിടെയാണ് പിസി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമായിരുന്നു പരാമർശം. മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു.
ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ജോർജ് ആരോപിച്ചു. പിസി ജോർജിനെതിരെ ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതോടെ പിസി ജോർജ് മാപ്പ് പറഞ്ഞ് രംഗത്തുവന്നിരുന്നു.