Kerala

മെസി വന്നില്ലെങ്കിൽ നിയമ നടപടിയെന്ന് ആന്റോ അഗസ്റ്റിൻ; കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയടക്കമുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അർജൻറീന ഫുട്‌ബോൾ അസ്സോസിയേഷന് 130 കോടി രൂപ നൽകിയിരുന്നെന്നും ഇനി വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാൽ നിയമ നടപടികൾ ആലോചിക്കുമെന്നുംറിപോർട്ടർ ടിവി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എം ഡി ആന്റോ അഗസ്റ്റിൻ.

റിപോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷൻ മെസ്സിയുൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അസ്സോസിയേഷനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ സമ്മതിച്ചതാണ്. അതിന്റെ ഭാഗമായി ജൂൺ ആറിനാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു

പണം വാങ്ങി തീയതി ഉറപ്പിച്ച ശേഷം വരാൻ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. മെസി വരുമെന്നും ഏഴ് ദിവസം ഇന്ത്യയിൽ ഉണ്ടാകുമെന്നുമായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. അർജന്റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2026 ലോകകപ്പിന് ശേഷം വരാമെന്നാണ് പറയുന്നത്. അതിനോട് യോജിപ്പില്ലെന്നും അന്റോ അഗസ്റ്റിൻ പറഞ്ഞു. മെസി കേരളത്തിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ലെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!