Kerala

അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടി സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനാണെന്ന് അൻവർ ഇന്നലെ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയും. എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ പിണറായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നേരത്തെ പറഞ്ഞതു പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്.

എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശ്യം വ്യക്തമാണ്. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അൻവർ തന്നെ അറിയിച്ചു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. സർക്കാരിനെയും എൽഡിഎഫിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button