Kerala

അൻവർ രാഷ്ട്രീയ അധഃപതനത്തിലേക്ക് എത്താൻ പാടില്ലായിരുന്നു; പിന്തുണയുമായി കെ സുധാകരൻ

പിവി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ. അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചുവരേണ്ടെന്ന് ഞങ്ങൾ പറയില്ല. രാഷ്ട്രീയ അധഃപതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി അൻവർ മാറിയതിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു

അതേസമയം യുഡിഎഫിന് മുന്നിൽ അൻവർ പുതിയ ഉപാധികൾ വെച്ചിരുന്നു. 2026ൽ അധികാരം ലഭിച്ചാൽ തനിക്ക് ആഭ്യന്തരമോ വനംവകുപ്പോ നൽകണമെന്നാണ് ആവശ്യം. വിഡി സതീശനെ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്നും അൻവർ ആവശ്യപ്പെട്ടു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. അൻവർ മത്സര രംഗത്ത് ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ഇന്ന് അറിയാം.

Related Articles

Back to top button
error: Content is protected !!