Kerala
അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; ഫോൺ ചോർത്തലിൽ റിപ്പോർട്ട് തേടിയെന്ന് ഗവർണർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പിവി അൻവർ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോൺ ചോർത്തിയ സംഭവവും ഗൗരവമേറിയ വിഷയമാണെന്ന് ഗവർണർ പറഞ്ഞു
തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികൾ സ്വീകരിക്കും. ഫോൺ ചോർത്തലിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ച നടപടിയിലും ഗവർണർ പ്രതികരിച്ചു
റിപ്പോർട്ടിൽ നിരവധി ആരോപണങ്ങളുണ്ട്. ഇരുവർക്കുമെതിരെ സിദ്ധാർഥന്റെ രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിന് ശേഷമായിരിക്കുമെന്നും സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവർണർ പറഞ്ഞു.