Kerala
അൻവറിന്റെ യുഡിഎഫ് പ്രവേശനം: എതിർപ്പുമായി ആർ എസ് പിയും കോൺഗ്രസിലെ ഒരു വിഭാഗവും
പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ മുന്നണിക്കുള്ളിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗിന് പാതി മനസ്സുണ്ടെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗവും ആർ എസ് പിയും തീരുമാനത്തെ എതിർക്കുകയാണ്
അതേസമയം അൻവറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് ഒറ്റക്കെട്ടാണ്. എന്നാൽ അൻവറിനെ മുന്നണിക്കുള്ളിലേക്ക് ക്ഷണിക്കണമോയെന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായമുള്ളത്. ഘടകകക്ഷികൾക്ക് മാത്രമല്ല, കോൺഗ്രസിലെ ഒരു വിഭാഗത്തിനും ഇതിനോട് എതിർപ്പാണ്
രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് അൻവറിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നത്. വിഡി സതീശനോട് അടുത്തുനിൽക്കുന്ന നേതാക്കളാണ് ഇതിനെ എതിർക്കുന്നത്. വിഷയം അടുത്ത യുഡിഎഫ് യോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത. പിണറായി വിരുദ്ധത മാത്രം വെച്ച് അൻവറിനെ മുന്നണിയിൽ എടുക്കരുതെന്നാണ് ആർഎസ്പിയും നിർദേശിക്കുന്നത്.